കൊല്ലം: ‘ഇരട്ടച്ചങ്കാ ഐ ലൗയു’ എന്ന ഡയലോഗാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൊല്ലം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി എം മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നീരാവിലെ ചുവരിലെഴുതിയതാണീ ഡയലോഗ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളാണ് ചുവരില്‍ കാര്‍ട്ടൂണായും കാരിക്കേച്ചറായും തെളിഞ്ഞിരിക്കുന്നത്.
സിപിഎം പ്രര്‍ത്തകരായ യു.എം ബിന്നി, ഷജീത്, സ്മിത എം സാബു, സജീവ്, സതീഷ്, അജി എസ് ധരന്‍ എന്നീ ചിത്രകാരന്മാരാണ് മുകേഷിന്റെ പ്രചരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. ഫ്‌ളക്‌സ് പൂര്‍ണ്ണമായും ഉപേക്ഷിച്ച് ബോര്‍ഡില്‍ തുണിയടിച്ച എഴുതിയും ചുവരില്‍ വരച്ചുമാണ് പ്രചാരണം. സക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചുവരെഴുത്തും പോസ്റ്റര്‍ ഒട്ടിക്കുന്നതിനും വനിതകളുടെ ബാലസംഘം പ്രവര്‍ത്തകരും സജീവമാണ്.

