മിലിട്ടറി അക്കാദമിയിലെ ഗ്രാജുവേറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ 133ാം ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് മാര്‍ക്കാണ് അവസരം. ആകെ 40 ഒഴിവുകളാണുള്ളത്. 49 ആഴ്ചയിലെ പരിശീലനത്തിനുശേഷം ലെഫ്റ്റനന്റ് തസ്തികയില്‍ നിയമിക്കും.പരിശീലനസമയത്തുള്ള സ്‌റ്റൈപ്പന്‍ഡ്: 56,100 രൂപ

ഒഴിവുകള്‍: സിവില്‍ ആന്‍ഡ് ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി- 11, മെക്കാനിക്കല്‍- 3, ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്- 4, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ ടെക്‌നോളജി/ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്- 9, ഐ.ടി.- 3, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍- 2, ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്- 1, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍- 1, സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍- 1, എയ്‌റോനോട്ടിക്കല്‍/ എയ്‌റോസ്‌പേസ്/ എവിയോണിക്‌സ്- 3, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്- 1, ടെക്‌സ്‌റ്റൈല്‍ എന്‍ജിനീയറിങ്- 1. പ്രായപരിധി: 20 – 27 വയസ്സ്. 1994 ജൂലായ് രണ്ടിനും 2001 ജൂലായ് ഒന്നിനും ഇടയില്‍, രണ്ട് തീയതികളും ഉള്‍പ്പെടെ, ജനിച്ചവരായിരിക്കണം.വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. അവസാന തീയതി: മാര്‍ച്ച് 26

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →