വിമാന യാത്രക്കാര്‍ ജാഗ്രതെ! മാസ്‌കില്ലെങ്കില്‍ പണി കിട്ടും

ന്യൂഡല്‍ഹി: മാസ്‌ക് നേരെ വയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യാത്ത വിമാനയാത്രക്കാര്‍ക്കെതിരേ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിസിഎ. ആരെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ അവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും ടെര്‍മിനല്‍ മാനേജര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു. വിമാനത്തില്‍ കയറിയ ശേഷം നിര്‍ദേശം നല്‍യിട്ടും യാത്രക്കാരില്‍ ആരെങ്കിലും മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചാല്‍ അവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. എല്ലാവരും മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ എയര്‍പോര്‍ട്ടുകളില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരേയും പൊലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.

ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തില്‍നിന്നു പുറത്താക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വിമാന കമ്പനികള്‍ക്കു കോടതി നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് ഡിജിസിഎ നടപടി.

Share
അഭിപ്രായം എഴുതാം