മെഡിക്കല്‍ കോഴ്സ് പ്രവേശനത്തിനുള്ള നീറ്റ് ഓഗസ്റ്റ് ഒന്നിന്

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ്സ് പ്രവേശനത്തിനുള്ള ഈവര്‍ഷത്തെ നീറ്റ് പരീക്ഷ ഓഗസ്റ്റ് ഒന്നിനു നടക്കും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ)യാണ് ഇക്കാര്യം അറിയിച്ചത്. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.എച്ച്.എം.എസ്. കോഴ്സുകളിലേക്കു പ്രവേശനത്തിനുള്ള പൊതുഎഴുത്തു പരീക്ഷയാണിത്. ഹിന്ദി, ഇംഗ്ലീഷ് അടക്കം 11 ഭാഷകളിലായാണു പരീക്ഷ നടക്കുകയെന്നും സിലബസ്, യോഗ്യതാ മാനദണ്ഡങ്ങള്‍, സംവരണം, പരീക്ഷാഫീസ് ഉള്‍പ്പെടെയുള്ളവ വൈകാതെ പുറത്തിറക്കുമെന്നും എന്‍.ടി.എ. പത്രക്കുറിപ്പില്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →