ന്യൂഡല്‍ഹി: യു.പി.എസ്.സി 2021 വര്‍ഷത്തെ സിവില്‍ സര്‍വിസസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് ഉള്‍പ്പെടെ 19 സര്‍വിസുകളിലായി 712 ഒഴിവുകളിലേക്കാണ് നിയമനം. മാര്‍ച്ച് 24നകം ഓണ്‍ലൈനായി അപേക്ഷിക്കണം. സിവില്‍ സര്‍വിസസ് പ്രിലിമിനറി പരീക്ഷ ദേശീയതലത്തില്‍ ജൂണ്‍ 27ന് നടത്തും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷകേന്ദ്രങ്ങളാണ്. ആദ്യം അപേക്ഷിക്കുന്നവര്‍ക്കാണ് സൗകര്യപ്രദമായ പരീക്ഷകേന്ദ്രം ലഭിക്കുക.
അംഗീകൃത സര്‍വകലാശാല ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഫൈനല്‍ യോഗ്യത പരീക്ഷയെഴുതുന്നവരെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കും. 2021 ആഗസ്റ്റ് ഒന്നിന് പ്രായം 21 തികയണം. 32 വയസ്സ് കവിയാനും പാടില്ല. 1989 ആഗസ്റ്റ് രണ്ടിന് മുേമ്പാ 2000 ആഗസ്റ്റ് ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. പരമാവധി ആറുതവണ സിവില്‍ സര്‍വിസസ് പരീക്ഷയെഴുതാം. ഒ.ബി.സി, പി.ഡബ്ല്യു.ഡി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങള്‍ക്ക് ഒമ്പതു തവണയെഴുതാം. പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് പരിധിയില്ല.ഒബ്ജക്ടിവ് മാതൃകയിലുള്ള പ്രിലിമിനറി പരീക്ഷയില്‍ രണ്ടു പേപ്പറുകളും പരമാവധി 400 മാര്‍ക്കിന്. കമ്പല്‍സറി പേപ്പറുകളാണിത്. ഓരോ പേപ്പറിനും രണ്ടു മണിക്കൂര്‍ വീതം അനുവദിക്കും. പേപ്പര്‍ രണ്ട് ജനറല്‍ സ്റ്റഡീസാണ്. യോഗ്യത നേടുന്നതിന് 33 ശതമാനം മാര്‍ക്ക് കരസ്ഥമാക്കണം. പ്രിലിമിനറിയില്‍ യോഗ്യത നേടുന്നവരെ മെയിന്‍ എഴുത്തുപരീക്ഷക്ക് ക്ഷണിക്കും.പരീക്ഷഫീസ് 100 രൂപ. വനിതകള്‍/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് (എസ്.ബി.ഐ) മുഖാന്തരം ഫീസ് അടക്കാം.