സ്‌കോൾ-കേരള: ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ കോഴ്‌സുകൾക്ക് 20 വരെ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: സ്‌കോൾ-കേരളയുടെ 2020-22 ബാച്ചിലേക്കുള്ള ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്‌സുകൾക്കും വി.എച്ച്.എസ്.ഇ അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിനും മാർച്ച് 20 വരെ രജിസ്റ്റർ ചെയ്യാം.
ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്‌സുകൾക്ക് പ്രവേശനത്തിന് നിർദ്ദിഷ്ട രേഖകൾ സഹിതം സ്‌കോൾ-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസിൽ ഹാജരായി രജിസ്‌ട്രേഷൻ നടത്തണം. വി.എച്ച്.എസ്.ഇ അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സ് പ്രവേശനത്തിന്  www.scolekerala.org യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതം അപേക്ഷ അതത് സ്‌കൂൾ പ്രിൻസിപ്പാൾ മുഖേന നേരിട്ടോ തപാൽ മാർഗ്ഗമോ സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2342950 എന്ന നമ്പറിലോ അതത് ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →