കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം മാര്‍ച്ച് 15ന് തുടങ്ങും. 15 ബാച്ചുകളിലായി 600 പേര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 15, 16 തീയതികളില്‍ മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ കോളജില്‍ നടക്കും. മാര്‍ച്ച് 15, 16, 17 തീയതികളിലായി കാസര്‍കോട് ഗവ. കോളജില്‍ നടക്കുന്ന പരിശീലനത്തില്‍ 30 ബാച്ചുകളിലായി 1200 പേര്‍ പങ്കെടുക്കും. 17 ബാച്ചുകളിലായി 680 പേര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 15, 16 തീയതികളില്‍ പെരിയ ഗവ. പോളിടെക്നിക് കോളജില്‍ നടക്കും. മാര്‍ച്ച് 15, 16, 17 തീയതികളില്‍ കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ നടക്കുന്ന പരിശീലനത്തില്‍ 24 ബാച്ചുകളിലായി 960 പേരും തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളജില്‍ നടക്കുന്ന പരിശീലനത്തില്‍ 22 ബാച്ചുകളിലായി 880 പേരും പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി ആകെ 108 ബാച്ചുകളിലായി 4320 പേര്‍ക്ക് പരിശീലനം നല്‍കും.
പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ പരിശീലനം 15ന് തുടങ്ങും
