പെണ്‍കുട്ടി ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍

പറവൂര്‍: ക്ഷേത്രക്കുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരുവാരം മാവേലിപ്പറമ്പില്‍ വിജയന്‍പിളളയുടേയും മഞ്‌ജുവിന്റെയും മകള്‍ ഹരിത(18)യെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കുളത്തിലാണ്‌ മൃതദേഹം കിടന്നിരുന്നത്‌. ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്‌ ഹരിത.

10.03.2021 ബുധനാഴ്‌ച രാത്രിമുതല്‍ ഹരിതയെ വീട്ടില്‍ നിന്ന്‌ കാണാതായിരുന്നു. തുടര്‍ന്ന്‌ വീട്ടുകാര്‍ പറവൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.11/03/21 വ്യാഴാഴ്ച രാവിലെ 10 മണിയോടെ ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന്‌ പോലീസും ഫയര്‍ഫോഴ്‌സും എത്തി മൃതദേഹം കരക്കുകയറ്റി. ഹരിതയുടെ ഒരു കത്ത്‌ വീട്ടില്‍ നിന്നും പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌.ആത്മഹത്യയാണെന്നാണ്‌ പ്രഥമീക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →