കായംകുളം : ചെട്ടികുളങ്ങരയില്‍ വൃദ്ധസ്ത്രീക്ക് ഹോം നഴ്സിന്റെ ക്രൂര മര്‍ദ്ദനം. ചെട്ടികളങ്ങര സ്വദേശിനി വിജയമ്മക്കാണ് ഹോംനഴ്സില്‍ നിന്നും മര്‍ദ്ദനമേറ്റത്. ഡൈനിംഗ് ഹാളില്‍ വച്ച് മലമൂത്ര വിസര്‍ജനം ഉണ്ടായതിനായിരുന്നു മര്‍ദ്ദനം.
2021 ഫെബ്രുവരി 20 നാണ് സംഭവം നടന്നത്. മര്‍ദ്ദനത്തില്‍ വിജയമ്മയുടെ തുടയെല്ല് പൊട്ടിയിരുന്നു. സംശയം തോന്നിയ മകന് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കട്ടപ്പന സ്വദേശിനി ചെമ്പനാല്‍ ഫിലോമിനയെ പോലീസ് അറസ്റ്റ് ചെയ്തു.

