സുനില്‍ ഛേത്രിക്ക് കോവിഡ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിക്ക് കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളുരു എഫ്.സിയുടെ താരം കൂടിയാണു ഛേത്രി.

ട്വിറ്ററിലൂടെ താരം തന്നെയാണു കോവിഡ് ബാധിച്ചെന്നു പുറത്തുവിട്ടത്. 15/03/21 തിങ്കളാഴ്ച തുടങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ക്യാമ്പ് ഛേത്രിക്ക് നഷ്ടമാകും. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വൈകാതെ കളത്തിലേക്കു മടങ്ങിവരുമെന്നും ഛേത്രി ട്വീറ്റ് ചെയ്തു. യു.എ.ഇ., ഒമാന്‍ എന്നിവര്‍ക്കെതിരേ നടക്കുന്ന രാജ്യാന്തര സൗഹൃദ മത്സരങ്ങള്‍ക്കുള്ള 35 അംഗ സാധ്യതാ ടീമിനെ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 25, 29 തീയതികളിലാണു മത്സരങ്ങള്‍. ഐ.എസ്.എല്‍. ഏഴാം സീസണ്‍ ബംഗളുരുവിനും ഛേത്രിക്കും മികച്ചതായില്ല. മുന്‍ ചാമ്പ്യന്‍മാര്‍ പട്ടികയില്‍ ഏഴാം സ്ഥാനക്കാരായാണു ഫിനിഷ് ചെയ്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →