തിരുവനന്തപുരം: ഓട്ടോറിക്ഷകളിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചരണ പോസ്റ്ററുകളെ ചൊല്ലി വിവാദം. മോട്ടോര്‍വാഹന നിയമത്തിന്റെ ലംഘനമാണെന്നാണ് ആക്ഷേപം. മോട്ടോര്‍ വാഹന വകുപ്പ് ചട്ടലംഘനത്തിന് ഒത്താശ ചെയ്‌തെന്നാരോപിച്ച കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഉറപ്പാണ് എല്‍ഡിഎഫ് എന്ന ഇടതുമുന്നണിയുടെ പ്രചരണ വാക്യം പോസ്റ്ററുകളായും ഫ്‌ളക്‌സായും ഓട്ടോറിക്ഷകളില്‍ വ്യാപകമായി പതിക്കുകയാണ് . തലസ്ഥാന നഗരത്തില്‍ 500 ഓളം ഓട്ടാറിക്ഷകളാണ് ഈ പ്രചരണ പോസ്റ്ററുകളുമായി സവാരി നടത്തുന്നത്. മോട്ടോര്‍വാഹന നിയമ പ്രകാരം ഒട്ടോറിക്ഷകളുടെ മുന്‍ഭാഗം മഞ്ഞ നിറത്തിലും ബാക്കി ഭാഗം കറുത്ത നിറത്തിലുമായിരിക്കണം.
നിരവധി ഓട്ടോറിക്ഷകളില്‍ പിറകുവശം മുതല്‍ മുകള്‍ഭാഗം ഉള്‍പ്പടെ ‘ ഉറപ്പാണ് എല്‍ഡിഎഫ് ‘ എന്ന മുദ്രാവാക്യം കൊണ്ട് ചുവന്ന നിലയിലാണ് സിഐടിയു നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണിതെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ഈ നിറം മാറ്റലുകള്‍ നിയമ വിരുദ്ധമാണെന്ന് മോട്ടോര്‍വാഹന വകുപ്പ് പറയുന്നു. അനുമതി ലഭിക്കണമെങ്കില്‍ ഒരു സ്‌ക്വയര്‍ സെന്റിമീറ്ററിന് നിശ്ചിതതുക ഫീസൊടുക്കണം. എന്നാല്‍ നിറം മാറ്റിയ ഓട്ടോറിക്ഷകളൊന്നും ഇത്തരത്തില്‍ ഫീസടച്ചിട്ടില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ അപ്രീതി ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. മറ്റന്നാള്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
എന്നാല്‍ നിരവധി ഓട്ടോറിക്ഷകളില്‍ പിറകുവശം മുതല്‍ മുകള്‍ഭാഗം ഉള്‍പ്പടെ ഉളള ഭാഗങ്ങളില്‍ ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യം പതിച്ച ചുവപ്പുനിറത്തിലുളള ഫ്ളക്സ് പതിപ്പിച്ചിരിക്കുകയാണ്. സിഐടിയു നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണിതെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ഈ നിറം മാറ്റലുകള്‍ നിയമ വിരുദ്ധമാണെന്ന് മോട്ടോര്‍വാഹന വകുപ്പ് പറയുന്നു. അനുമതി ലഭിക്കണമെങ്കില്‍ ഒരു സ്‌ക്വയര്‍ സെന്റിമീറ്ററിന് നിശ്ചിതതുക ഫീസൊടുക്കണം. എന്നാല്‍ നിറം മാറ്റിയ ഓട്ടോറിക്ഷകളൊന്നും ഇത്തരത്തില്‍ ഫീസടച്ചിട്ടില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ അപ്രീതി ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. മറ്റന്നാള്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

