പിറവം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പിറവത്ത് കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം. പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം പാര്‍ട്ടിയില്‍ നിന്നും 10/03/21 ബുധനാഴ്ച രാജിവെച്ചു.
ജാതിയും പണവും നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നും പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്നും ജില്‍സ് ആരോപിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ജില്‍സ്.
ആദ്യഘട്ടത്തിൽ സ്ഥാനാര്‍ത്ഥി പരിഗണന പട്ടികയില്‍ ജില്‍സിന്റെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ സിന്ധു മോള് ജേക്കബിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഐഎം അംഗമായ സിന്ധുമോള്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗവുമാണ്.

