റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം’ വ്യജ പ്രചരണത്തിനെതിരെ ഇന്നസെന്റ്

March 11, 2021 - 12:44 pm

തൃശ്ശൂര്‍: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയ്ക്ക് എതിരെ നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തന്റെ ചില പരസ്യങ്ങള്‍ തെറ്റിപ്പോയി എന്ന് തോന്നുന്നെന്നും ഇന്നസെന്റ് പറഞ്ഞതായിട്ടായിരുന്നു പ്രചരണം.

എന്നാല്‍ ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പ് കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണമെന്ന് ഇന്നസെന്റ് 10/03/21 ബുധനാഴ്ച ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പിതാവിലൂടെ തന്നിലേക്ക് പകര്‍ന്നതാണ് തന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടര്‍ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് തനിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ലെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *