സി പി എം സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് കുറ്റ്യാടിയിൽ വീണ്ടും പ്രകടനം നടക്കുമെന്ന് പോസ്റ്റർ, തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കമ്മറ്റിക്ക് മണ്ഡലം കമ്മിറ്റിയുടെ കത്ത്

കോഴിക്കോട്: കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് കൈമാറിയതിനെച്ചൊല്ലിയുള്ള സിപിഐഎമ്മിലെ തര്‍ക്കം രൂക്ഷമായി തുടരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം മണ്ഡലം കമ്മിറ്റി 09/03/21 ചൊവ്വാഴ്ച കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചു. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി വേണമെന്നുമാവശ്യപ്പെട്ടാണ് ഇമെയില്‍ സന്ദേശം. ഇതിനിടെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വൈകീട്ട് നാലിന് നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളും നഗരത്തില്‍ ചൊവ്വാഴ്ച രാത്രിയിൽ പ്രത്യക്ഷപ്പെട്ടു.

കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ടു നല്‍കാനുള്ള തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് അണികളുടെ മുന്നറിയിപ്പ്.

ബൂത്തിലിരിക്കാന്‍ പോലും പ്രവര്‍ത്തകരില്ലാത്ത കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതെന്തിനാണെന്നും അണികള്‍ ചോദിക്കുന്നു. തീരുമാനത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം റോഡിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച വൈകീട്ട് നാലിന് കുറ്റ്യാടി നഗരത്തില്‍ പ്രതിഷേധ പ്രകടനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →