മുഖ്യമന്ത്രിയാവുമോ? എന്‍. രംഗസ്വാമി പുതുച്ചേരിയില്‍ എന്‍.ഡി.എയെ നയിക്കും

പുതുച്ചേരി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ നയിക്കുക മുന്‍ മുഖ്യമന്ത്രിയും ഓള്‍ ഇന്ത്യാ എന്‍.ആര്‍. കോണ്‍ഗ്രസ് (എ.ഐ.എന്‍.ആര്‍.സി.) അധ്യക്ഷനുമായ എന്‍. രംഗസ്വാമി. എന്നാല്‍, രംഗസ്വാമിയെ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ, സീറ്റ് വിഭജനം അന്തമായി നീളുന്ന സാഹചര്യത്തില്‍ എ.ഐ.എന്‍.ആര്‍.സി. സഖ്യം വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തെരഞ്ഞെടുപ്പു നടക്കുന്ന 30 സീറ്റില്‍ 16 എണ്ണത്തില്‍ എ.ഐ.എന്‍.ആര്‍.സി. ജനവിധി തേടുമെന്നു പുതുച്ചേരിയുടെ ചുമതലയുള്ള ബി.ജെ.പി. നേതാവ് നിര്‍മല്‍ കുമാര്‍ സുറാന അറിയിച്ചു. ബാക്കിയുള്ള 14 സീറ്റുകള്‍ അണ്ണാഡി.എം.കെയും ബി.ജെ.പിയും വീതിച്ചെടുക്കും. സീറ്റ് വിഭജനം സംബന്ധിച്ച് ഇരുകക്ഷികളും ആശയവിനിമയം തുടരുകയാണ്. കേന്ദ്രം നാമനിര്‍ദേശം ചെയ്യുന്ന മൂന്നു എം.എല്‍.എമാരുടെ കാര്യവും ഒഴിവു വരുന്ന രാജ്യസഭാ സീറ്റും സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനം െകെക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍. രംഗസ്വാമി, അണ്ണാഡി.എം.കെ. നേതാവ് എ. അന്‍പഴകന്‍, ബി.ജെ.പി. നേതാവ് വി. സ്വാമിനാഥന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →