രാജന്റെ മരണം കൊലപാതകം. സഹോദരനുള്‍ പ്പടെയുളള വര്‍ അറസ്റ്റില്‍

ഈരാറ്റുപേട്ട: തീക്കോയി ഞണ്ടുകല്ലില്‍ രാജന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ രാജന്റെ സഹോദരനടക്കം മൂന്നുപേര്‍ അറസ്റ്റിലായി. സഹോദരന്‍ ജോസ്(49)മറ്റൊരു സഹോദരന്റെ മകന്‍(ലിജോ ജോസഫ്(29), ജോസിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് പിടികൂടിയത്.

2021 മാര്‍ച്ച് ഏഴിന് രാത്രിയില്‍ ഞണ്ടുകല്ലിലെ വീട്ടിനുളളില്‍ രാജനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.

രാജന്റെ വീടിന് സമീപത്ത് ഉപേക്ഷിച്ച രക്തം പുരണ്ട വടികള്‍ പോലീസ് കണ്ടെടുത്തു. വടികൊണ്ടുളള അടിയില്‍ തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളെ റിമാന്‍ഡ് ചെയ്തു. കുട്ടിക്കുറ്റവാളിയെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →