നഗരസഭകളിലെ ശുചിത്വ നിലവാരം: അഭിപ്രായം ശേഖരിക്കുന്നു

കാസർകോട്: രാജ്യത്തെ നഗരസഭകളിലെ ശുചിത്വ നിലവാരത്തിന് റാങ്കിംഗ് നൽകുന്നതിന്റെ ഭാഗമായി സ്വച്ഛ് സർവ്വേക്ഷൺ 2021 പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പൊതുജനങ്ങളിൽ നിന്നും നഗരസഭകളിലെ ശുചിത്വ നിലവാരം സംബന്ധിച്ച് അഭിപ്രായങ്ങൾ രൂപീകരിക്കുന്നതിനുള്ള സർവ്വേ-‘സിറ്റിസൺ ഫീഡ് ബാങ്ക്’ 2021 മാർച്ച് 31 വരെ സംഘടിപ്പിക്കുന്നു. ജില്ലയിലെ മൂന്ന് നഗരസഭകളിലെ ശുചിത്വ നിലവാരത്തെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ചുവടെ ചേർക്കുന്ന വെബ് പോർട്ടൽ, മൊബൈൽ ആപ്, ടോൽ ഫ്രീ നമ്പർ എന്നീ മൂന്ന് രീതികളിൽ ഏതെങ്കിലും ഒന്നിൽ പ്രതികരണങ്ങൾ രേഖപ്പെടുത്താവുന്നതാണ്.

വെബ് പോർട്ടൽ: https://swachhsurvekshan2021.org/
മൊബൈൽ ആപ്: SS2021VoteForYourCtiy
ടോൾ ഫ്രീ നമ്പർ: 1039

Share
അഭിപ്രായം എഴുതാം