തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ല, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ആലോചനയില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് 09/03/21 ചൊവ്വാഴ്ച അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ല. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാര്‍ച്ച് 17 മുതല്‍ പരീക്ഷകള്‍ ആരംഭിക്കുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →