കൊല്ലം: നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ദൈനംദിന ജീവിതത്തിന് ഉപകാരപ്രദമായ ഉൽപ്പന്നങ്ങൾ നിര്‍മ്മിക്കാനൊരുങ്ങി കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജ്. ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് കീഴില്‍ കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡുമായി കോളേജ് ധാരണാ പത്രം ഒപ്പിട്ടു. ചടങ്ങില്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ പ്രൊ.ആബിദ് ഹുസൈന്‍ ,പ്രൊഫ. അന്‍സർ, പ്രൊ. സാനിയ, പ്രൊഫ. വിഷ്ണു, കമ്പനി മാനേജര്‍മാരായ കെപി സ്വയം പ്രഭ ,എസ് രത്‌നകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ധാരണ പ്രകാരം അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കമ്പനിയുടെ നേതൃത്വത്തില്‍ വ്യാവസായിക പരിശീലനവും ലഭിക്കുമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഷാഹുല്‍ ഹമീദ് , യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എസ്.ആര്‍.വിനയകുമാര്‍ എന്നിവര്‍ അറിയിച്ചു.

