അയോദ്ധ്യയില്‍ ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കാന്‍ കര്‍ണാടക ബഡ്ജറ്റില്‍ 10 കോടി

ബംഗളൂരു: അയോദ്ധ്യയില്‍ തീര്‍ത്ഥാടകര്‍ക്ക് ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കാന്‍ ബഡ്ജറ്റില്‍ 10 കോടി രൂപ അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ നിന്ന് രാമക്ഷേത്ര ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കാനാണ് തുക അനുവദിച്ചത്. തിരുപ്പതി പോലുളള രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലും നേരത്തേ കര്‍ണ്ണാടക സര്‍ക്കാര്‍ സ്വന്തം ചെലവില്‍ ഗസ്റ്റ് ഹൗസ് നിര്‍മ്മിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ലോക്കഡൗണ്‍ കാരണം സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉദ്പ്പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തിയെന്നും 2019-20 വര്‍ഷത്തെ അപേക്ഷിച്ച് ജിഎസ്ഡിപി 2.6 ശതമാനമായി ചുരുങ്ങിയതായും ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി ബിഎസ് യദിയൂരപ്പ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം