ദേശീയ എഞ്ചിനീയറിംഗ് പ്രവേശനത്തിലുളള മെയിന്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി(എന്‍ടിഎ) നടത്തിയ ദേശീയ എന്‍ജിനീയറിംഗ് പ്രവേശനത്തിനുളള ജെഇഇ മെയിന്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ബിഇ/ബി.ടെക് കോഴ്‌സുകളിലേക്കുളള പ്രവേശനത്തിനായുളള പരീക്ഷക്ക് ഹാജരായ 6.52 ലക്ഷം അപേക്ഷകര്‍ക്ക് vta ac.in,jeemain.nta.nic.in എന്നീ വെബ് സൈറ്റുകളിലൂടെ ഫലങ്ങള്‍ അറിയാം.

സെപ്തംബര്‍ 1 മുതല്‍ ആറുവരെയാണ് ജെഇഇ മെയിന്‍ പരീക്ഷ നടന്നത്.ജൂലൈയില്‍നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ നീട്ടിവെയ്ക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരീക്ഷകള്‍ നടത്തിയിരുന്നത്. സാനിടൈസിംഗ്,തെര്‍മ്മല്‍ സ്‌ക്രീനിംഗ്,ഐഡി കാര്‍ഡ് പരിശോധന ,അഡ്മിറ്റ് കാര്‍ഡ് പരിശോധന എന്നിവ നടത്തിയതിന് ശേഷമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം.

ജെഇഇ മെയിന്‍ പരീക്ഷ ഒന്നിലധികം സെഷനുകളിലാണ് ഈ വര്‍ഷം നടത്തുന്നത്. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാര്‍ച്ച് 15 മുതല്‍ 18 വരെയും ഏപ്രില്‍ 27 മുതല്‍ 30 വരെയും മെയ് 24 മുതല്‍ 28 വരെയും നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →