ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപരമായ ചതുര്‍ദിന ഇറാഖ് പര്യടനത്തിനു സമാപ്തി. സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചും മുസ്ലിം, ക്രിസ്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ആഹ്വാനം ചെയ്ത ശേഷം മാര്‍പാപ്പ ഇന്നലെ വത്തിക്കാനിലേക്കു മടങ്ങി. അദ്ദേഹത്തെ യാത്ര അയയ്ക്കാന്‍ ഇറാഖ് പ്രസിഡന്റ് ബര്‍ഷാം സാലിഹ് ബാഗ്ദാദ് വിമാനത്താവളത്തിലെത്തിയിരുന്നു.മാര്‍പ്പാപ്പമാരുടെ ആദ്യ ഇറാഖ് സന്ദര്‍ശനത്തിലൂടെ ചരിത്രം സൃഷ്ടിച്ച അദ്ദേഹം ഐ.എസിന്റെ പഴയ ശക്തികേന്ദ്രമായ മൊസൂള്‍ അടക്കമുള്ള നാലുനഗരങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി വന്‍സുരക്ഷയാണ് ഇറാഖില്‍ ഏര്‍പ്പെടുത്തിയിരുന്നത്.