ഗ്രാമീണ്‍ ഡാക്‌സേവക് വിഭാഗത്തിലെ ഒഴിവുകളിലേക്ക് തപാല്‍ വകുപ്പ് അപേക്ഷ ക്ഷണിച്ചു

കേരള പോസ്റ്റല്‍ സര്‍ക്കിള്‍ ഗ്രാമീണ്‍ ഡാക് സേവക് വിഭാഗത്തിലെ  വിവിധ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. .  അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2021 ഏപ്രില്‍ 7 ആണ്.  1421     ഒഴിവുകളുണ്ട്. മലയാളം, ഇംഗ്ലീഷ്, ഗണിതശാസ്ത്രം എന്നിവയോയുകൂടിയ എസ് എസ് എല്‍ സി / പത്താം തരം വിജയമാണ് യോഗ്യത. 2021 മാര്‍ച്ച് 8 അടിസ്ഥാനമാക്കി  18 മുതല്‍ 40 വയസ്സ് വരെയാണ് പ്രായപരിധി.  എസ് സി/ എസ് ടി/ ഒ ബി സി, ഭിന്ന ശേഷിക്കാര്‍  എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. സാമ്പത്തിക ശേഷിയില്ലാത്ത നില്‍ക്കുന്ന വിഭാഗത്തിന് പ്രായപരിധിയില്‍ ഇളവില്ല. 

വനിതകള്‍/ എസ് സി/ എസ്ടി/ഭിന്നശേഷി/ട്രാന്‍സ്-വുമണ്‍ വിഭാഗങ്ങള്‍ക്ക് ഫീസ് ഇല്ല.  അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും, വിശദവിവരങ്ങള്‍ക്കും  https://appost.in/gdsonline എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിക്കുക. ഓരോ അഞ്ച് ഓപ്ഷനും 100 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷക്ക്  ആവശ്യമായ രേഖകളും ഓണ്‍ലൈനായി സമര്‍പ്പിക്കണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →