തിരുവനന്തപുരം: സംസ്ഥാനത്ത് സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കി സർക്കാർ. 08/03/21 തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.
കൊവിഡിനെ തുടര്‍ന്ന് സിനിമാ മേഖല വലിയൊരു പ്രതിസന്ധിയിലൂടെയായിരുന്നു കടന്നുപൊയ്‌ക്കോണ്ടിരുന്നത്. സെക്കന്‍ഡ് ഷോയ്ക്ക് അനുമതിയില്ലായിരുന്നതിനാല്‍ മാർച്ച് ആദ്യ ആഴ്ച പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നില്ല. റിലീസുകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നിര്‍മാതാക്കള്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ വലിയ വരുമാന നഷ്ടം ഉണ്ടാകുന്നതിനാല്‍ തിയറ്ററുകള്‍ അടച്ചിടുന്ന സാഹചര്യവും ഉണ്ടായിരുന്നു. മലയാളത്തില്‍ നിന്ന് പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നില്ല. ഇതര ഭാഷാ ചിത്രങ്ങള്‍ മാത്രമായിരുന്നു പ്രദര്‍ശനത്തിനുണ്ടായിരുന്നത്.