സ്വീപിന്റെ വോട്ടർ ബോധവത്കരണ വീഡിയോ പ്രദർശനം ‘സേവ് ദ ഡേറ്റിന്’ തുടക്കമായി

ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന സഞ്ചരിക്കുന്ന വോട്ടര്‍ ബോധവത്കരണ വീഡിയോ പ്രദർശനം ‘സേവ് ദ ഡേറ്റിനു’ തുടക്കമായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എ. അലക്സാണ്ടർ വീഡിയോ പ്രദർശനത്തിന്റെ ഫ്ലാഗ് ഓഫ്‌ നിർവ്വഹിച്ചു. ഏപ്രിൽ 6 നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആരും മറക്കരുതെന്നുള്ള സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ പ്രദർശനമാണ് സേവ് ദ ഡേറ്റ് എന്ന പേരിൽ സ്വീപ്‌ തയ്യാറാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥർ, തൊഴിലാളികൾ, വീട്ടമ്മമാർ, വായോധികർ, വിദ്യാർത്ഥികൾ എന്നിങ്ങനെ എല്ലാ വിഭാഗത്തിലുമുള്ളവർ വോട്ട് ചെയ്യാൻ വീഡിയോയിൽ ഓർമ്മിപ്പിക്കുന്നു. തിരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നുള്ള സന്ദേശവും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കൂടാതെ കോവിഡ്  കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ പ്രായമായവർക്കും കോവിഡ് രോഗികൾ അടക്കമുള്ളവർക്കും വീട്ടിലിരുന്നു പോളിങ്ങിൽ പങ്കാളികളാകാം എന്ന വിവരവും വീഡിയോ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 18 ദിവസങ്ങളിലായി ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിലും സേവ് ദ ഡേറ്റ്  പര്യടനം നടത്തും. സ്വീപ്‌ ജില്ലാ നോഡൽ ഓഫിസർ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ വി. പ്രദീപ് കുമാർ, ഹൂസൂര്‍ ശിരസ്തദാര്‍,  ഒ ജെ ബേബി, തിരഞ്ഞെടുപ്പ് സൂപ്രണ്ട് അന്‍വര്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →