കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ കാപ്പ ചുമത്തി നാടുകടത്തി. കോട്ടയം തോട്ടയ്ക്കാട് സ്വദേശിയായ പൊങ്ങന്താനം ശാന്തിനഗര്‍ കോളനിയില്‍ മുളളനളക്കല് വീട്ടില്‍ മോനുരാജ് പ്രേമിനെ(മോനു)ആണ് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ്പയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാടുകടത്തല്‍.
ജില്ലയിലെ വിവവിധ പോലീസ് സ്റ്റേഷനുകളില്‍ മോഷണം, ദേഹോപദ്രവം,കൊലപാതക ശ്രമം, പീഡനം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങി 15 ലധികം കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2019ല്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വാഹന മോഷണക്കേസില്‍ ഇയാളെ ശിക്ഷിച്ചിട്ടുണ്ട് .

