നെന്മാറ: ഉദ്ഘാടനം കഴിഞ്ഞ് നാലരമാസത്തെ ഇടവേളക്കുശേഷം പോത്തുണ്ടി സാഹസീകോദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 18 റൈഡുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഏഴെണ്ണമാണ് പ്രവര്‍ത്തിപ്പി ക്കുന്നത്. 10 എണ്ണത്തിന് ഫീസ് നിശ്ചയിച്ചു. ഡിടിപിസി പ്രത്യേക കരാര്‍ നല്കി പ്രവര്‍ത്തിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വ്യവസ്ഥകള്‍ വച്ചതിനാല്‍ ഏറ്റെടുത്ത് നടത്താന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് കരാര്‍ തൊഴിലാളികളെ ഉപയോഗിച്ച് നേരിട്ട് നടത്തുകയാണ് 145 മീറ്റര്‍ നീളമുളള സ്കൈ സൈക്ലിംഗ് 200, സിപ്പ്ലൈന്‍ 100, ഫ്രീഹാള് 200, ജുമാറിംഗ് 50, റോപ്പ് കോവ്സ് 150, അമ്പെയ്ത് 20, ഡാര്ട്ട 20 എന്നിങ്ങനെ 1640 രൂപക്കുളള റൈഡാണ് നടത്തുന്നത്.
കോമ്പോ നിരക്കില്‍ 900, 1100 രൂപയുടെ റൈഡും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആള് ടെറൈന്‍ വെഹിക്കിള്‍ യാത്രകളും പെയ്ന്റ് ഗെയിമും തല്ക്കാലം പ്രവര്‍ത്തിക്കുന്നില്ല . മുതിര്‍ന്നവര്‍ക്കുമാത്രമായി റെയ്ഡുകള്‍ നിയന്ത്രിച്ചിട്ടുണ്ട്.
5 കോടി രൂപ ചെലവില്‍ നാലര ഏക്കറിലാണ് സാഹസീക ഉദ്യാനം നിര്‍മ്മിച്ചിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രവേശനം. വൈകിട്ട 6ന് പ്രവര്‍ത്തനം നിര്‍ത്തും. 20 രൂപ പ്രവേശന ടിക്കറ്റെടുത്ത് അത്തുകടന്നാല് മാത്രമേ സാഹസീക ഉദ്യാന ടിക്കറ്റെടുക്കാനാകൂ. സാഹസിക റൈഡിന്റെ ടിക്കറ്റ് എടുക്കുന്നവരെ മാത്രമേ ഈ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയുളളു. ഓപ്പണ്‍ ജിം തുറക്കാനുളള നടപടി ഇനിയും പൂര്‍ത്തിയായിട്ടില്ല.

