തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ ലാവ്ലിൻ കേസ് കുത്തിപ്പൊക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ഇഡിയുടെ നടപടി കേരളത്തില്‍ വിലപ്പോവില്ലെന്നും ഇത് ഗുജറാത്തല്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. 05/03/21 വെളളിയാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികച്ചും തെറ്റായ നടപടി ക്രമമാണ് ഇഡിയുടേത്. ഉദ്യോഗസ്ഥര്‍ക്ക് ഹാജരാകാന്‍ ബാധ്യതയില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇഡിയെ പോലെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

