തൃശ്ശൂർ: അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വയോശ്രേഷ്ഠ സമ്മാന്‍ 2021നായി അപേക്ഷിക്കാം. ജില്ലയില്‍ മികച്ച സേവനം കഴ്ചവെച്ചിട്ടുള്ള സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാരില്‍ നിന്നും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി മികച്ച സേവനം കാഴ്ച്ചവെച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങളില്‍ നിന്നും കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ചെമ്പുക്കാവ്, മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ മാര്‍ച്ച് 10ന് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 0487 2321702
വയോശ്രേഷ്ഠ സമ്മാന്‍ 2021ന് അപേക്ഷിക്കാം
