യാത്രക്കാരുടെ മുന്നിലിട്ട് ചുമട്ടുതൊഴിലാളിയെ തലക്കടിച്ചു കൊന്നു

ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരുടെ മുന്നിലിട്ട് ചുമട്ടുതൊഴിലാളിയെ തലക്കടിച്ച് കൊന്നു. വെല്ലൂര്‍ സ്വദേശി പൂങ്കാവനമാണ് കൊല്ലപ്പെട്ടത്. പ്രതി അലോക് കുമാറിനെ പോലീസ് അറസ്റ്റ് ‌ചെയ്തു. 2021 മാര്‍ച്ച 2 ചൊവ്വാഴ്ചയാണ് സംഭവം.

കൊല്ലപ്പെട്ട പൂങ്കാവനവും അലോക് കുമാറും ദീര്‍ഘകാലമായി സെന്‍ട്രല്‍ സ്‌റ്റേഷനിലെ തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം യാത്രക്കാരുടെ വിശ്രമ മുറിയില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ അലോക് കുമാര്‍ പൂങ്കാവനത്തെ കല്ലുകൊണ്ട് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൂങ്കാവനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു. അലോക് കുമാറിനെ കഴിഞ്ഞ ദിവസം തന്നെ ആര്‍പിഎഫ് പിടികൂടി പോലീസിന് കൈമാറിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →