സെന്‍സസ്-എന്‍പിആര്‍ ഒന്നാം ഘട്ട ഫീല്‍ഡ് ട്രയല്‍ നടത്താന്‍ ആര്‍ജിഐ

ന്യൂഡല്‍ഹി: സെന്‍സസ്-എന്‍പിആര്‍ ഒന്നാം ഘട്ട ഫീല്‍ഡ് ട്രയല്‍ നടത്താന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ). ഫെബ്രുവരി 9 ന്, ആര്‍ജിഐയും ഇന്ത്യന്‍ സെന്‍സസ് കമ്മീഷണറുമായ വിവേക് ജോഷി, എല്ലാ സംസ്ഥാനങ്ങളിലെയും സെന്‍സസ് ഓപറേഷന്‍സ് ഡയറക്ടര്‍മാരുടെ ഒരു വെര്‍ച്വല്‍ മീറ്റിങ്ങ് വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന്റെ പിന്നാലെയാണ് നടപടി.എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സെന്‍സസ്-എന്‍പിആര്‍ ഫീല്‍ഡ് ട്രയലുകള്‍ സംഘടിപ്പിക്കുക. എന്‍പിആര്‍ പുതുക്കലിന്റെ ഭാഗമായുള്ള ആദ്യഘട്ട പ്രവര്‍ത്തനമായ ഭവന സെന്‍സസും, ഭവനങ്ങളുടെ പട്ടികപ്പെടുത്തലും കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 1 മുതല്‍ തുടങ്ങുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പകര്‍ച്ചവ്യാധി കാരണം അനിശ്ചിതമായി മാറ്റിവയ്ക്കുകയായിരുന്നു. വാക്‌സിനേഷന്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഈ വര്‍ഷവും ഈ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവും തുടങ്ങുവാന്‍ സാധ്യതയില്ല.എന്നാല്‍, മൊബൈല്‍ ആപ്പ് വഴി ഓരോ ജില്ലയിലെയും ഓരോ ബ്ലോക്കിലും 50 മുതല്‍ 60 വരെ കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന പ്രീ-ടെസ്റ്റുകളോ ഫീല്‍ഡ് ട്രയലുകളോ നടത്താനാണ് പദ്ധതി. ആപ്ലിക്കേഷനില്‍ വീടുകളുടെ പട്ടികപ്പെടുത്തല്‍, ഭവന സെന്‍സസ്, എന്‍പിആര്‍ എന്നിവ സംബന്ധിച്ച ചോദ്യാവലിയും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. സെന്‍സസ് പ്രവര്‍ത്തനത്തിനുള്ള തിയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് എന്യൂമെറേറ്ററിന് പരിശീലനം നല്‍കേണ്ടതുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →