പാലക്കാട്: സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍ ), ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളിലേക്ക് യഥാക്രമം പ്രീഡിഗ്രി/ +2, എസ്.എസ്.എല്‍.സിക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. www. Ibscentre.kerala.gov.in/ services/ courses ല്‍ Quick Apply option മുഖേനയാണ് അപേക്ഷിക്കേണ്ടത്. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസര്‍ ഇന്‍ ചാര്‍ജ്, എല്‍.ബി.എസ് സബ്‌സെന്റര്‍, ആലത്തൂര്‍ വിലാസത്തിലോ 0492 2222660, 9447430171 നമ്പരിലോ ബന്ധപ്പെടാം.
കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം
