ആലപ്പുഴ: ആലപ്പുഴ കണ്ണര്‍കാട് പികൃഷ്ണപിളള സ്മാരകത്തിന് തീയിട്ട കേസില്‍ കുറ്റവിമുക്തനായ സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി സാബുവിന് അംഗത്വം നല്‍കാന്‍ സിപിഎം കഞ്ഞിക്കുഴി ഏരിയാ കമ്മറ്റി തീരുമാനിച്ചു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പാര്‍ട്ടി സാബുവിനെ പുറത്താക്കിയിരുന്നു.
വിഎസ് അച്യുതാനന്ദന്റെ വിശ്വസ്ഥനായിരുന്നു സാബു. കൃഷ്ണപിളള സമാരകത്തിന് തീയിട്ട സംഭവത്തില്‍ പാര്‍ട്ടി ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. വിഎസ് അച്യുതാന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ലതീഷ് ബി ചന്ദ്രന്‍ ഉള്‍പ്പടെ കേസില്‍ പ്രതിയായിരുന്ന 5 പേരെ കോടതി വെറുതെ വിട്ടിരുന്നു.