എ.എ.വൈ. കാര്‍ഡുകള്‍ക്ക് മാസം 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യം

കോഴിക്കോട്: എഎവൈ കാര്‍ഡുകള്‍ക്ക് (അന്ത്യോദയ അന്നയോജന കാര്‍ഡുകള്‍ – മഞ്ഞകാര്‍ഡുകള്‍) മാസത്തില്‍ 30 കി.ഗ്രാം അരിയും 5 കി.ഗ്രാം ഗോതമ്പും തീര്‍ത്തും സൗജന്യമായി നല്‍കും. വിധവകള്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീ, അവിവാഹിതയായ അമ്മ നിര്‍ധനയും നിരാലംബയുമായ സ്ത്രീ എന്നിവര്‍ ഗൃഹനാഥയായ വീട്, 21 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാര്‍ ഇല്ലാത്ത വീട്, ഗുരുതരവും മാരകവുമായ രോഗങ്ങള്‍ പിടിപ്പെട്ട അംഗങ്ങള്‍ ഉള്ള വീട്, പട്ടിക വര്‍ഗ കുടുംബം, ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ട തീര്‍ത്തും ദരിദ്രരായ കുടുംബം എന്നിവര്‍ക്കാണ് എഎവൈ കാര്‍ഡിന് അര്‍ഹതയുള്ളത്.

മേല്‍ പറഞ്ഞ ക്ലേശ ഘടകങ്ങളാല്‍ എഎവൈ കാര്‍ഡുകള്‍  ലഭിച്ച കുടുംബങ്ങള്‍ സാഹചര്യങ്ങള്‍ മാറിയിട്ടും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച വന്നിട്ടും, കാര്‍ഡില്‍ ഉള്‍പ്പെട്ട ഗുരുതര രോഗികളുടെ കാലശേഷവും എഎവൈ കാര്‍ഡുകള്‍ കൈവശം വെച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി അന്വേഷണത്തില്‍ ബോധ്യംവന്നതായി വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇങ്ങനെയുള്ളവര്‍ നിര്‍ബന്ധമായും ഒരാഴ്ചക്കകം കാര്‍ഡുകള്‍  വടകര സിവില്‍ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പിഴ അടച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റണം. പിന്നിട് കണ്ടെത്തിയാല്‍ ഐ.പി.സി- 420 പ്രകാരമുള്ള കോടതി  നടപടികള്‍ സ്വികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →