വിദേശത്തുനിന്ന് വരുന്നവര്‍ക്ക് സൗജന്യ കോവിഡ് ടെസ്റ്റ്

തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കോവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. പ്രവാസികള്‍ക്കുളള ആര്‍ടിപിസിആര്‍ ടെസറ്റ് സൗജന്യമായി നടത്തും.കോവിഡ് രണ്ടാം തരംഗത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതായും ശൈലജ പറഞ്ഞു. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബ്ബന്ധമാക്കിയത് വിവാദമായിരുന്നു.

സംസ്ഥാനത്ത കോവിഡ് വ്യാപനം കുത്തനെ കൂടിയതിനാലാണ് ടെസ്റ്റിംഗ് നിരക്കും കൂട്ടുന്നത്. ജനിതക മാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാന്‍ വരുന്നവര്‍ക്കെല്ലാം ഉടനടി പരിശോധന നിര്‍ബ്ബന്ധമാക്കും.കേരളം ശാസ്ത്രീയമായി കോവിഡ് പ്രതിരോധം നടത്തിയെന്നും കോവിഡ് വ്യാപനം കേരളത്തില്‍ ഇനിയും കൂടാന്‍ സാദ്ധ്യത ഉണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് കുത്തനെ കൂടുന്നത് തടയാന്‍ ജനം ജാഗ്രത പാലിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →