വിശ്വാസത്തോടെ ഞാൻ ഒരു കാര്യം ചെയ്യാൻ ആരംഭിക്കുമ്പോൾ എല്ലായിപ്പോഴും ജീവിതം എന്നെ വലിച്ചു താഴെ ഇടുന്നതിന്റെ ദൃശ്യാവിഷ്കാരം. നടി പ്രിയ വാര്യർ

അഹമദാബാദ് : ചന്ദ്രശേഖർ സംവിധാനം ചെയ്ത ചെക്ക് എന്ന തെലുങ്ക് ചിത്രത്തിലെ സിനിമാഗാന ചിത്രീകരണത്തിനിടെ അബദ്ധത്തിൽ നിലത്തു വീഴുന്നതിന്റെ വീഡിയോ പങ്ക് വെച്ച് പ്രിയ വാര്യർ.

ചിത്രത്തിലെ ഒരു ഗാനം ചിത്രീകരിക്കുന്നതിനിടയിൽ നടന്റെ മുതുകിലേക്ക് പ്രിയ ഓടി വന്നു കയറുന്നതും ഗ്രിപ്പ് കിട്ടാതെ താഴേക്ക് വീഴുന്നതും തുടർന്ന് അൽപനേരം നിലത്തു കിടക്കുന്ന നടിയുടെ അടുത്തേക്ക് മറ്റുള്ളവർ ഓടി കൂടുന്നതും, ശേഷം തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് നടി പറയുന്നതും വീഡിയോയിൽ കാണാം. വിശ്വാസത്തോടെ ഞാൻ ഒരു കാര്യം ചെയ്യാൻ ആരംഭിക്കുമ്പോൾ എല്ലായ്പ്പോഴും ജീവിതം എന്നെ വലിച്ചു താഴെയിടുന്ന ദൃശ്യാവിഷ്കാരം. രസകരമായ ഈ കുറിപ്പോടെയാണ് പ്രിയ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ നിഥിന്റെ നായികയായ പ്രിയ വാര്യർ രാഹുൽ പ്രീത് സിംഗ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Share
അഭിപ്രായം എഴുതാം