മുബൈ: അജയ് ദേവ് ഗൺ തബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് ഒ ടി ടി സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യം 2 ഹിന്ദിയിലേക്ക്. ദൃശ്യം സിനിമയുടെ ഒന്നാംഭാഗം ഹിന്ദിയിൽ റീമേക്ക് ചെയ്ത നിർമ്മാതാവ് കുമാർ മങ്കാത്ത് തന്നെയാണ് ദൃശ്യം 2 വിന്റെയും നിർമ്മാണം .
ദൃശ്യം 2 വിന്റെ മലയാളം വേർഷനിൽ നിന്നും ചില മാറ്റങ്ങളോടെ ആയിരിക്കും ഹിന്ദിയിൽ എത്തുക എന്ന് നിർമ്മാതാവ് ഒരു ഓൺലൈൻ മീഡിയയോടെ പ്രതികരിച്ചു. മറ്റു കഥാപാത്രങ്ങളെ കുറിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമല്ല. നിശീകാന്ത് കാമത്ത് ബോളിവുഡിൽ സംവിധാനം ചെയ്ത് ഹിറ്റായി മാറിയ ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിൽ അജയ് ദേവഗൺ മോഹൻലാലിന്റെ വേഷവും ശ്രീയ സരൺ മീനയുടെ വേഷവും അവതരിപ്പിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത് നിശീകാന്ത് കാമത്ത് തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷ. 2022ഓടെ സിനിമ റിലീസ് ചെയ്യാനാണ് തീരുമാനം. അതേസമയം ദൃശ്യം 2 ന്റെ തെലുങ്ക് റീമേക്ക് ഒടിടി റിലീസിന് തൊട്ടുപിന്നാലെ തന്നെ ജിത്തുജോസഫ് പ്രഖ്യാപിച്ചിരുന്നു. മാർച്ചിൽ ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന തെലുങ്ക് റീമേക്കിൽ വെങ്കിടേഷ് ആയിരിക്കും നായകൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് തെലുങ്ക് പതിപ്പ് നിർമിക്കുന്നത്.