കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവയ്ക്കില്ല, പകരം സഭയില്‍ വിശ്വാസവോട്ടു തേടുമെന്നും റിപ്പോര്‍ട്ട്. പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനുള്ള ഒലിയുടെ തീരുമാനം ചൊവ്വാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. പിന്നാലെ ഒലി സ്ഥാനമൊഴിയുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കോടതി ഉത്തരവിനു പിന്നാലെ എന്‍.സി.പി.യുടെ ഏതാനും സഖ്യകക്ഷികളുമായി ഒലി യോഗം ചേര്‍ന്നിരുന്നു.ഒലിയുടെ ഭാവി പാര്‍ലമെന്റ് തീരുമാനിക്കട്ടെയെന്ന് പ്രധാനമന്ത്രിയെ അനുകൂലിക്കുന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖന്‍ പ്രതികരിച്ചു.നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ പ്രചണ്ഡ പക്ഷവുമായുണ്ടായ അഭിപ്രായഭിന്നതയെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ഒലി പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഭരണകക്ഷി മന്ത്രിമാര്‍ പ്രധാനനയങ്ങളില്‍ സഹകരിക്കുന്നില്ലെന്നായിരുന്നു ആരോപണം. ആയിരക്കണക്കിനാളുകളാണ് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
രാജിയില്ല: വിശ്വാസവോട്ടു തേടുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി
