രാജിയില്ല: വിശ്വാസവോട്ടു തേടുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

February 26, 2021

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവയ്ക്കില്ല, പകരം സഭയില്‍ വിശ്വാസവോട്ടു തേടുമെന്നും റിപ്പോര്‍ട്ട്. പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനുള്ള ഒലിയുടെ തീരുമാനം ചൊവ്വാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. പിന്നാലെ ഒലി സ്ഥാനമൊഴിയുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. …