പാലക്കാട്: കഴിഞ്ഞ മൂന്ന് അധ്യയന വര്‍ഷങ്ങളില്‍ (2017-18, 2018-19, 2019-20) പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജില്‍ പഠിച്ച വിദ്യാര്‍ഥികളില്‍ (ഒന്നാം വര്‍ഷം മുതല്‍ അവസാന വര്‍ഷം ഉള്‍പ്പെടെ) ഇ – ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചിട്ടും ഏതെങ്കിലും സാഹചര്യത്തില്‍ ഡിപ്ലോമ ഫീസ്, എക്‌സാമിനേഷന്‍ ഫീസ് എന്നിവ മുഴുവനായി അടച്ചവര്‍ കോളേജുമായി ഉടനെ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2572640.