മതസ്പർദ്ധയും വെറുപ്പും പരത്തുന്നു , ഇ ശ്രീധരനെതിരെ പരാതി , കേസ് എടുക്കാന്‍ മാത്രം ഗൗരവമുള്ള വിഷയങ്ങള്‍ പരാതിയില്‍ പറയുന്നില്ലെന്ന് പോലീസ്

പൊന്നാനി: മെട്രോമാന്‍ ഇ ശ്രീധരന് എതിരെ പൊലീസില്‍ പരാതി. സമൂഹത്തില്‍ മതസ്പര്‍ധയും വെറുപ്പും പരത്തുന്ന പ്രസ്താവനകള്‍ നടത്തി എന്ന് ആരോപിച്ചാണ് പരാതി.

കഴിഞ്ഞ ദിവസങ്ങളില്‍ ഇ ശ്രീധരന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം കേസ് എടുക്കാന്‍ മാത്രം ഗൗരവമുള്ള വിഷയങ്ങള്‍ പരാതിയില്‍ പറയുന്നില്ലെന്ന് പൊന്നാനി പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →