പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും മാതാവിനും തടവ് ശിക്ഷ

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് 13 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും മാതാവും അടക്കം 8 പേര്‍ കുറ്റക്കാരാണെന്ന് കോടതി. മാതാവിന് 7 വര്‍ഷവും, രണ്ടാനച്ചനും മറ്റ് ആറ് പ്രതികള്‍ക്കും 10 വര്‍ഷം വീതം തടവ് ശിക്ഷയും വിധിച്ചു.കോഴിക്കോട് അതിവേഗ കോടതി ജഡ്ജി ശ്യാംലാലാണ് കേസില്‍ വിധി പ്രസ്താവിച്ചത്.രണ്ട് പ്രതികളെ കോടതി വെറുതേവിട്ടു.

2006 -07 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത് . 13 വയസുകാരിയായ പെണ്‍കുട്ടിയെ മാതാവിന്റെ സഹായത്തോടെ രണ്ടാനച്ഛന്‍ പീഡിപ്പിക്കുകയും മറ്റുപ്രതികള്‍ക്ക് കൈമാറുകയും ചെയ്‌തെന്നാണ് കേസ്. പ്രതികളെ പിടികൂടിയെങ്കിലും പലതവണ പ്രോസിക്യൂട്ടര്‍മാരെ മാറ്റിയതും പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതും കേസില്‍ കാലതാമസത്തിനിടയാക്കി. ഒടുവില്‍ 14 വര്‍ഷത്തിനു ശേഷമാണ് കോഴിക്കോട് അതിവേഗ കോടതി കേസില്‍ വിധി പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →