എഴുത്തുകാരൻ ലിജീഷ് കുമാർ കൂട്ടുകാരിയെക്കുറിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. നടൻ ബാബു ആൻറണിയെ പേടിച്ചു കഴിയുന്ന കൂട്ടുകാരിയെ കുറിച്ചാണ് ലിജീഷിന്റെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ്.
പത്രക്കടലാസിൽ കടലമുട്ടായി പൊതിഞ്ഞ് ബാബു ആൻറണി വന്നുകയറുന്ന സന്ധ്യകളെ കുറിച്ച് അവൾ വിങ്ങിവിങ്ങി പറയുമ്പോൾ ഞാൻ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞിട്ടുണ്ട്. നമുക്ക് അയാളെ കൊന്നാലോ? ആദ്യമായും അവസാനമായും ഞാൻ അങ്ങനെ ചോദിച്ചത് അവളോടാണ്.
കുഞ്ഞുങ്ങൾ സ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ല എന്ന് നമ്മൾ ഓരോ ദിവസവും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നതിനോടൊപ്പം പീഡോഫീലിയക്ക് രണ്ടുപക്ഷം ഉണ്ടാകുന്നു എന്നും തിരിച്ചറിയുന്നു. കുഞ്ഞിൻറെ ലൈംഗിക ആഗ്രഹം തെറ്റല്ല എന്ന് പറയുന്നവരുടെ കാലംകൂടിയാണ് .
ബാബു ആൻറണി യെക്കുറിച്ചല്ല…!! ബാബു ആൻറണി വരുമെന്നും വായ പൊത്തിപ്പിടിച്ച് തൂക്കിയെടുത്തു കൊണ്ടുപോകും എന്ന് പേടിച്ച് ഉറങ്ങാതിരിക്കുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട് അവളെ കുറിച്ചാണ് ഇത്. ഒമ്പതാം വയസ്സിൽ ആണ് തൻറെ ചിറ്റപ്പൻ ആയ ബാബു ആൻറണിയെ അവൾ ആദ്യമായി കാണുന്നത്. പല പ്രണയങ്ങലൂടെയും ജീവൻ തിരിച്ചുപിടിക്കാൻ പിൽക്കാലത്ത് അവർ നടത്തിയ ശ്രമങ്ങൾ എനിക്കറിയാം. പക്ഷേ ഒന്നും ശരിയായില്ല . കാമുകന്മാരിൽ എല്ലാം അവൾ ചിറ്റപ്പനെ കണ്ടു പേടിച്ചു ഉപേക്ഷിച്ചു.
സ്മിത്തുമായുള്ള പ്രേമം നല്ലതായിരുന്നു. ഒരു ദിവസം അവൻ എന്നെ ഉമ്മ വയ്ക്കാൻ വന്നു. ആണുങ്ങളുടെ ചുണ്ടിന് എല്ലാം ഒരേ മണമാണെടാ . എനിക്ക് ഓക്കാനം വന്നു. അവസാനത്തെ പ്രേമം അങ്ങനെയാണ് അവസാനിച്ചത്. ഈയിടെ ഒരു ഗെറ്റുഗദർ പാർട്ടിയിൽ വച്ച് അവളെ അന്വേഷിച്ച സുഹൃത്തിനോട് ഞാൻ പറഞ്ഞു അവൾ മരിച്ചുപോയി. മൈ ഗോഡ് എങ്ങനെ ? അവൻ വിട്ടില്ല. ഒമ്പതാം വയസ്സിൽ ബാബു ആൻറണി കടലമുട്ടായി കൊടുത്ത് കൊന്നു എന്ന് ഞാൻ പറഞ്ഞു. സിനിമ ഭ്രാന്ത് എൻറെ നെറുകം തല വരെ കേറി എന്ന് കളിയാക്കി അവൻ കൂട്ടുകാരിൽ ചെന്ന് ലയിച്ചു. അവനോട് അങ്ങനെ പറഞ്ഞുകൊണ്ട് സംസാരത്തിനു തുടക്കമിട്ടതായിരുന്നു ഞാൻ . പക്ഷേ അവൻ വഴുതി പോയി. അവൻ ആയിരുന്നു ഞാൻ കേട്ട രണ്ടാമത്തെ കഥയിലെ ബാബു ആൻറണി . അതൊരു എൻഎസ്എസ് ക്യാമ്പിലാണ്. കാട്ടുവഴിയിലൂടെ പാട്ടുംപാടി റോഡ് വെട്ടിയ ഒരു ക്യാമ്പിന് . ഒരു ദിവസം പാട്ടിന് ശക്തികുറഞ്ഞ ഉച്ചത്തിൽ പാട്ടുപാടി ഇളക്കിമറിക്കുന്നവൾ വയറുവേദന വന്നു സ്കൂളിലേക്ക് മടങ്ങി. അതാണ് ഒരു ഉഷാർ കുറവ്. അവൾ അവിടെ ഒറ്റയ്ക്ക് ആയിരിക്കുമോ ? മണത്ത് മണത്ത് അവനും പോയിട്ടുണ്ട് ഒറ്റയ്ക്ക് ആക്കുമോ ? ക്യാമ്പ് ചിരിയിൽ മുങ്ങി .
പക്ഷേ അവൾ ഒറ്റയ്ക്കായിരുന്നു. എനിക്ക് പിരീഡ്സ് ആണ് പ്ലീസ് എന്ന് കാല് പിടിച്ചിട്ടും അതിന് ഞാൻ അവിടെ തൊടുന്നില്ലല്ലോ എന്ന് ചോദിച്ചു അവൻ അടുത്തു ചെല്ലുമ്പോൾ അവൾ ഒറ്റയ്ക്കായിരുന്നു. ഇതുപോലെ ഒരു അവസരം ഇനി കിട്ടില്ല എന്ന് പറഞ്ഞ് അവൻ എൻറെ നെഞ്ചിൻ കൂട്ടിലേക്ക് കൈ താഴ്ത്തുമ്പോൾ വേദന കൊണ്ട് ഞാൻ പുളഞ്ഞു പോയി. ആദ്യമായി പിരീഡ്സിന് വേദന തോന്നിയില്ല. കാരണം അതിനേക്കാൾ വലിയ മരണവേദന അടിമുടി മൂടി. ക്യാമ്പ് ഫയർ എയർ രാത്രിയിൽ ലൈൻ പൊട്ടി എന്ന് പറഞ്ഞു അവൻ സങ്കടപ്പെട്ടത് എനിക്ക് ഓർമ്മയുണ്ട്. ആ ലൈനിൽ നിന്ന് ഷോക്കേറ്റ് ആണ് അവൾ മരിച്ചതെന്ന് എനിക്കവനോട് പറയണമെന്നുണ്ടായിരുന്നു. ഇങ്ങിനെയൊക്കെയാണെങ്കിലും ബാബു ആൻറണി പ്രേമിച്ച ഒരു കൂട്ടുകാരി എനിക്കുണ്ട്. ഭയങ്കര പ്രേമമായിരുന്നു. ബസ്റ്റോപ്പിൽ , ബസ്സിൽ , ലൈബ്രറിയിൽ, കാൻറീൻൽ, ഇങ്ങിനെ പോകുന്ന ഇടങ്ങളിലെല്ലാം ചെന്ന് ചെന്ന് അവളെ ആഗ്രഹിക്കുന്നു എന്ന് തോന്നിപ്പിച്ചാണ് അവൻ അവളെ വളച്ചത് എന്ന് സുബി പറയും..അങ്ങനെ പ്രേമമായി, ബൈക്ക് ആയി , മലകയറ്റം ആയി , ടൂർ ആയി , പെട്ടെന്ന് പെട്ടെന്ന് ആ ബന്ധം അങ്ങ് ആകാശം തൊട്ടു .ഒരു ദിവസം രണ്ടാളും കൂടി പോണ്ടിച്ചേരിക്ക് കെട്ടിപിടിച്ചു ഉറങ്ങാൻ പോയി. പക്ഷേ ഉറക്കില്ല എന്നും പറഞ്ഞ് അവൾ തിരിച്ച് കള്ളച്ചിരി എനിക്ക് ഓർമ്മയുണ്ട് ഉണ്ട് പരസ്പര സമ്മതം ഉള്ള പാരസ്പര്യമുള്ള മൂന്ന് രതികൾ അവർക്കിടയിൽ ഉണ്ടായിട്ടുണ്ട്. നാലാം നാൾ അവനു മടുത്തു. മടുത്തുകൂടെ എന്നത് ചോദ്യം ആണ് . എനിക്ക് മരിച്ചു കൂടെ എന്ന് അവൾ ചോദിക്കുന്നത് പോലെ!! കൺസെൻറർ ഉണ്ടായിരുന്നു എന്ന് അവൻ എന്നോട് പറഞ്ഞു. കൊല്ലാനോ എന്ന് എൻറെ ചോദ്യം പക്ഷേ അവന് ദഹിച്ചില്ല. അവളും മരിച്ചു പോയതാണ്. എൻറെ കൂട്ടുകാരിൽ പലരും ഇങ്ങനെ മരിച്ചു പോയതാണ്.
ബാബു ആൻറണി വരുമെന്നും വായ പൊത്തിപ്പിടിച്ച് തൂക്കിയെടുത്ത് കൊണ്ടുപോകുമെന്നും പേടിച്ച് ഉറങ്ങാതിരുന്നവളെ കുട്ടിക്കാലത്തെ കണ്ടത് കൊണ്ടാവണം എൻറെ മനസ്സിൽ വില്ലൻ ബാബു ആൻറണി ആണ് . ഇന്ന് ബാബു ആൻറണിയുടെ പിറന്നാളാണ്.. പ്രിയപ്പെട്ട ബാബു ആന്റണീ …. തുടങ്ങുമ്പോൾ പറഞ്ഞപോലെ ഇത് നിങ്ങളെ കുറിച്ച് അല്ല കേട്ടോ. നിങ്ങളെ കുറിച്ച് ഒരു ചീത്ത വിചാരവും എനിക്കില്ല. നിങ്ങൾ അവൾ അഭിനയിച്ച് ശരിക്കും പേടിപ്പിച്ചത് കൊണ്ടാണ് പേടിക്കുന്ന വരിൽ നിങ്ങളെ കാണാൻ തുടങ്ങിയത്.അതെ നിങ്ങൾക്കുള്ള കയ്യടിയാണ്. വില്ലന്മാർ ശരിക്കും നല്ലവരാണ്. നായകരെയാണ് പേടിക്കേണ്ടതെന്ന് തമാശ പറയാറുണ്ട് സിനിമക്കാർ . അത്തരമൊരു ഒരു തമാശ കൂടെ പറഞ്ഞു അവസാനിപ്പിക്കാം. അതെ എന്നെക്കുറിച്ചാണ് . ഒരു കാൽ മുന്നോട്ടും ഒരുകാൽ പിന്നോട്ടും വെച്ചാണ് പല കൂട്ടായ്മകളിലും എൻറെ നിൽപ്പ് എന്ന് തമാശയായും പരിഭവമായുമൊക്കെ പലരും പറയാറുണ്ട് . ശരിയാണ്. പൊതു ഇടങ്ങൾക്ക് വേണ്ടിയും , പൊതുഇടങ്ങളിലെ ആവിഷ്കാരങ്ങൾക്ക് വേണ്ടിയും, അങ്ങിനെ രൂപം കൊള്ളുന്ന സംഘാഗങ്ങൾക്ക് വേണ്ടിയും , ആ സംഘബോധത്തിൽ നിന്നുണ്ടാവുന്ന രാഷ്ട്രീയത്തിന് വേണ്ടിയും എക്കാലവും ഞാൻ നിന്നിട്ടുണ്ട്.ഒരു കാൽ പിന്നോട്ടു ഒരു കാൽ മുന്നോട്ടു വെച്ചാണ് ഞാൻ നിന്നിട്ടുള്ളത് ഉള്ളത്. വേറൊന്നും കൊണ്ടല്ല. എനിക്കിങ്ങനെ എങ്ങനെ നന്ദി പോലെ ഒഴുകുന്ന മനുഷ്യരെ വലിയ കമ്പമില്ല. ആഗ്രഹിക്കാത്ത ഇടങ്ങളിലേക്ക് ഓടിക്കയറി വരുന്ന ശ്വാസംമുട്ടിക്കുന്ന ഒരാളിൽനിന്ന് ഒരാളിലേക്ക് ഒഴുകി അർമ്മാദിക്കുന്ന നദികളില് ഞാനൊരു ബാബു ആൻറണിയെ പേടിക്കുന്നുണ്ട്. അയാളിലെ വില്ലനെ തിരിച്ചറിയാതെ കയ്യടിച്ചു പോകാനുള്ള സാധ്യതയെ പേടിച്ചുകൊണ്ട് .
