ചെന്നൈ: യുപിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്കായി മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യൂബേറ്റര്‍.ഐഐടി മദ്രാസ് പൂര്‍വ വിദ്യാര്‍ഥി ടി ഉദയ് കുമാര്‍ ആരംഭിച്ച പ്രിലിമിനറി ടെസ്റ്റ് പരിശീലന പരിപാടിയാണിത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.എ.എസ് ഐ.പി.എസ് ടെസ്റ്റ് ഡേറ്റ ബേസാണെന്നതാണ് സംരംഭത്തിന്റെ പ്രത്യേകത.ടെസ്റ്റ് സീരീസില്‍ 4,200 ചോദ്യങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഒപ്പം ഓരോ ടെസ്റ്റിന്റെയും വ്യക്തിഗത വിശകലന റിപ്പോര്‍ട്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും.5,000 യുപിഎസ്സി ഉദ്യോഗാര്‍ത്ഥികളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ അക്കാദമി സ്റ്റാറ്റിക്, കറന്റ് അഫയേഴ്സ്, സിവില്‍ സര്‍വീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന നാല് ടെസ്റ്റുകളും അതിന്റെ മൂന്ന് ലെവല്‍ ടെസ്റ്റ് വിശകലനങ്ങളുമാണ് പോര്‍ട്ടലില്‍ ലഭിക്കുക. എക്സെലോണ് അക്കാദമി എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ സൈറ്റിലേക്ക് എത്താം.
