മെട്രോമാന്‍ ഇ ശ്രീധരന്‍ മത്സരിക്കാനെത്തുന്നു

തൃശൂര്‍ : മെട്രോമാന്‍ ഇ ശ്രീധരന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ മത്സരിക്കാന്‍ സാധ്യത. തൃപ്പൂണിത്തുറ, തൃശൂര്‍,ഒറ്റപ്പാലം, പൊന്നാനി തുടങ്ങിയ മണ്ഡലങ്ങളിലൊന്നില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ്‌ വിലയിരുത്തല്‍. തൃശൂരിലാണ്‌ കൂടുതല്‍ സാധ്യത. ബിജെപി എക്ലാസ്‌ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളള മണ്ഡലമാണിത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ ഗോപി മത്സരിച്ചപ്പോള്‍ ഇടത്പക്ഷത്തെ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തളളാവനാവുകയും നാല്‍പ്പതിനായിരത്തില്‍ താഴെ വോട്ട് ലഭിക്കുകയും ചെയ്‌തിരുന്നു. ശ്രീധരനെ തൃശൂരില്‍ മത്സരിപ്പിച്ചാല്‍ അട്ടിമറി വിജയം നേടാനാകുമെന്നാണ്‌ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

ശ്രീധരനാണ്‌ മത്സരിക്കുന്നതെങ്കില്‍ എല്‍ഡിഎഫ്‌ സുനില്‍കുമാറിനെ തന്നെ രംഗത്തിറക്കിയേക്കും. മൂന്നുതവണ മത്സരിച്ചവര്‍ക്ക്‌ ഇത്തവണ സീറ്റില്ലെന്ന്‌ പറയുമ്പോഴും മണ്ഡലം നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക ഇളവ്‌ പരിഗണിക്കേണ്ടിവരും. നിലവില്‍ സുനില്‍കുമാറിന്‌ പകരക്കാരനെ കണ്ടെത്താനുളള ശ്രമത്തിലാണ്‌ സിപിഐ. ശ്രീധരനാണെങ്കില്‍ തൃശൂരില്‍ ശക്തമായ ത്രികോണ മത്സരത്തിന്‌ സാധ്യയേറും. ആ സാഹചര്യത്തില്‍ സുനില്‍ കുമാറിനെ തന്നെ രംഗത്തിറക്കിയാലേ മണ്ഡലം നിലനിര്‍ത്താനാകൂ എന്ന വിലയിരുത്തലുണ്ട്‌.

കോണ്‍ഗ്രസില്‍ പത്മജാ വേണുഗോപാലിനാണ്‌ സാധ്യത. ഡിസിസിയുടെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനമാണ്‌ ഉണ്ടായിട്ടുളളത്‌. ഇതിന്‌ പുറമേ ടിവി ചന്ദ്രമോഹന്‍, എംപി വിന്‍സന്‍റ് ‌ , രാജന്‍ പല്ലന്‍ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →