കൊല്ലം: കരുനാഗപ്പള്ളി മുന്‍സിഫ് കോര്‍ട്ട് സെന്ററില്‍ സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്നതിന് നിയമ വകുപ്പ് അഡ്വക്കേറ്റ് പാനല്‍ തയ്യാറാക്കുന്നു. അഞ്ച് വര്‍ഷത്തില്‍ കുറയാതെ പ്രക്ടീസ് ഉള്ളവരും 60 വയസില്‍ കൂടാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. മേല്‍വിലാസം, ജനനതീയതി, ജാതി/മതം, യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷകന്‍ ഉള്‍പ്പെട്ടുവരുന്ന പോലീസ് സ്റ്റേഷന്റെ പേര് എന്നിവ ഉള്‍പ്പെടുത്തിയ ബയോഡാറ്റ സഹിതം അപേക്ഷ ഫെബ്രുവരി 27 നകം കലക്‌ട്രേറ്റില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 0474-2793473 നമ്പരില്‍ ലഭിക്കും.
അഡ്വക്കേറ്റ് പാനലിലേക്ക് അപേക്ഷിക്കാം
