വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് മാർച്ച് ഒന്ന്, 15, 19 തിയതികളിൽ

തിരുവനന്തപുരം: ഉത്പാദന (ജനറേഷൻ) വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതിയുടെ അംഗീകാരത്തിന് കെ.എസ്.ഇ.ബി  നൽകിയ അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്തും. മാർച്ച് ഒന്നിന് രാവിലെ 11 ന് എറണാകുളം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലും 15 ന് രാവിലെ 11 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലുമാണ് തെളിവെടുപ്പ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ യഥാക്രമം ഫെബ്രുവരി 26 നും  മാർച്ച് 12 നും ഉച്ചയ്ക്ക് 12 ന് മുൻപ് തപാലിലൂടെയോ ഇ-മെയിലിലൂടെയോ പേരും വിവരങ്ങളും ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം. കെ.എസ്.ഇ.ബി നൽകിയ അപേക്ഷകൾ കമ്മീഷന്റെ വെബ്സൈറ്റിൽ  (www.erckerala.org) ലഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തെളിവെടുപ്പ് നടത്തുക. വിഷയത്തിൽ മാർച്ച് 19 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസ് മുഖേനയും തെളിവെടുപ്പ് നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ മാർച്ച് 18 ന് ഉച്ചയ്ക്ക് 12 ന് മുമ്പ് വിവരങ്ങൾ ഇ-മെയിലിലൂടെ സെക്രട്ടറിയെ അറിയിക്കണം. പൊതുജനങ്ങൾക്ക് തപാലിലൂടെയും ഇ-മെയിലൂടെയും അഭിപ്രായങ്ങൾ മാർച്ച് 19 ന് മുൻപ് അറിയിക്കാം.
ഇ-മെയിൽ:   kserc@erckerala.org, വിലാസം: കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010.
പി.എൻ.എക്സ്. 969/2021

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →