കണ്ണൂർ: 2020 സി ക്വാര്‍ട്ടറില്‍ മുദ്രപതിപ്പിക്കേണ്ടിയിരുന്നതും ഇനിയും മുദ്രപതിപ്പിക്കാന്‍ ബാക്കിയുള്ളതുമായ കണ്ണൂര്‍ കോര്‍പറേഷനിലെ പുഴാതി, പള്ളിക്കുന്ന്, എളയാവൂര്‍ സോണലുകളിലെ വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങള്‍ ഫെബ്രുവരി 23 ന് കണ്ണൂര്‍ ലീഗല്‍ മെട്രോളജി ഓഫീസില്‍ ഹാജരാക്കി പിഴ, അഡീഷണല്‍ ഫീസ് എന്നിവയില്ലാതെ മുദ്രപതിപ്പിക്കാവുന്നതാണ്. കൊവിഡ് വ്യാപനം കാരണം യഥാസമയം അറിയിപ്പ് കിട്ടാതെ പോയവര്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ അറിയിച്ചു.
അളവ് തൂക്ക ഉപകരണങ്ങള്‍ പുനപരിശോധന ക്യാമ്പ്
