റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇഎസ്‌ഐ ഉളളവര്‍ക്ക്‌ സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക്‌ പോകാം

February 19, 2021 - 4:51 pm

ഡല്‍ഹി: ഇഎസ്‌ഐ കാര്‍ഡുളളവര്‍ക്ക്‌ സ്വകാര്യ ആശുപത്രിയിലും ഇനിമുതല്‍ ചികിത്സതേടാമെന്ന്‌ റിപ്പോര്‍ട്ട്‌. ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയുടെ ഗുണഭോക്താവിന്റെ വീടിന്റെ 10 കിലോമീറ്ററിനുളളില്‍ ഇഎസ്‌ഐ ആശുപത്രി ഇല്ലെങ്കില്‍ സ്ംസ്ഥാന ഇന്‍ഷ്വറന്‍സ്‌ കോര്‍പ്പറേഷന്റെ പാനലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി പോകാമെന്നാണ്‌ റിപ്പോര്‍ട്ട്. പുതിയ മ‌ന്ത്രാലയങ്ങളിലേക്കും ഇഎസ്‌ ഐ പദ്ധതി വ്യാപിപ്പിച്ചതിന്റെ ഫലമായി ഇഎസ്‌ഐ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായതായി തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസ്‌താവനയില്‍ പറയുന്നു. ഇഎസ്‌ ഐ അംഗങ്ങള്‍ക്ക്‌ അവരുടെ വീടുകള്‍ക്ക്‌ ചുറ്റുമുളള മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമാണ്‌ ശ്രമിക്കുന്നത്‌.

ഇ എസ്‌ഐ ആശുപത്രി, ഡിസ്‌പെന്‍സറി, ഇന്‍ഷ്വര്‍ ചെയ്‌ത മെഡിക്കല്‍ പ്രാക്ടീഷണര്‍ (ഐഎംപി) എന്നിവ 10 കി.മി ചുറ്റളവില്‍ ഇല്ലാത്തതിനാല്‍ ചില മേഖലകളില്‍ ഉപഭോക്താക്കള്‍ക്ക്‌ മെഡിക്കല്‍ സൗകര്യം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്‌. അത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തെ ഇഎസ്‌ഐയുടെ എംപാനല്‍ഡ്‌ ആശുപത്രികളില്‍ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുളള അവസരം ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക്‌ ഇപ്പോള്‍ നല്‍കിയിട്ടുണ്ട്‌. ഇതിനായി ഗുണഭോക്താവിന്‌ ഏതെങ്കിലും ഇഎസ്‌ ഐ ആശുപത്രിയില്‍ നിന്ന്‌ അനുമതി ലഭിക്കേണ്ടതില്ല.

അത്തരം പ്രദേശങ്ങളിലെ ഗുണഭോക്താക്കള്‍ക്ക്‌ ഒപിഡി സേവനങ്ങള്‍ സൗജന്യമായി ലഭിക്കുന്നതിന്‌ അവരുടെ ഈ എസ്‌ഐ തിരിച്ചറിയല്‍ കാര്‍ഡോ ആരോഗ്യ പാസ്‌ബുക്കോ കാണിക്കേണ്ടതുണ്ടെന്ന്‌ മന്ത്രാലയം അറിയിച്ചു. ഇതിനുപുറമേ ആധാര്‍ കാര്‍ഡും ആവശ്യമാണ്‌. അത്തരം ഗുണഭോക്താവിന്‌ ഒപിഡിയില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ക്കുളള പണം പിന്‍വലിക്കാനുളള സൗകര്യം ഉണ്ടായിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *