കാസർകോട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി രേഖപ്പെടുത്തിയ ഡോക്യുമെന്റേഷന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പ്രകാശനം ചെയ്യു. സുഭിക്ഷ കേരളം ജില്ലാതല കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന് ഡോക്യുമെന്റേഷന്‍ കൈമാറി. സി പി സി ആര്‍ ഐ പ്രിന്‍സിപ്പിള്‍ സയന്റിസ്റ്റ് ഡോ സി തമ്പാനാണ് എഡിറ്റര്‍. കൃഷി, ക്ഷീരവികസനം, മൃസംരക്ഷണം, ഫിഷറീസ് മേഖലകളില്‍ സുഭിക്ഷ കേരളം പദ്ധതിയിലൂടെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് ആധികാരിക രേഖയായി പ്രസിദ്ധീകരിച്ചത്. സുഭിക്ഷ കേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം പി സുബ്രഹ്‌മണ്യന്‍, കോര്‍കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.